ചെന്നൈ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഉഗാണ്ടയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്ന് അ‌ഞ്ചരക്കോടിയോളം വില മതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ബാഗേജില്‍ ഒളിപ്പിച്ച നിലയില്‍ കൊണ്ടുവന്ന മയക്കുമരുന്ന് സ്നിഫര്‍ ഡോഗിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് എത്തിയ വിമാനത്തിലെ യാത്രക്കാരിയായ യുവതിയില്‍ നിന്നാണ് കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തത്.

ചെന്നൈ വിമാനത്താവളത്തില്‍ എത്തുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുന്നത് അടുത്തയിടെ പതിവാണ്. ടൂറിസ്റ്റ് വിസയിലെത്തിയ 32കാരിയുടെ ബാഗേജ് കസ്റ്റംസ് പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇവര്‍ അസ്വാഭാവികമായി പെരുമാറുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സ്നിഫര്‍ ഡോഗിനെ വരുത്തി പരിശോധിച്ചത്. ബാഗേജിനുള്ളില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പാക്ക് ചെയ്ത നിലയില്‍ ഒരു കിലോഗ്രാം 542 ഗ്രാം മെത് ക്വിലോണ്‍ എന്ന രാസ മയക്കുമരുന്നും 644 കിലോഗ്രാം ഹെറോയ്നും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 5.35 കോടി വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ചെന്നൈയിലേക്ക് പതിവായി മയക്കുമരുന്ന് എത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖലകളിലൊന്നിലെ കണ്ണിയാണ് പിടിയിലായ യുവതിയെന്നാണ് സൂചന. ആര്‍ക്കുവേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്നത് അടക്കമുള്ള വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഉഗാണ്ടന്‍ സ്വദേശിയുടെ പേരുവിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക