നെടുമ്ബാശ്ശേരി: കൊച്ചി രാജ്യാന്തര വിമാന താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 20 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബൈ വഴിയെത്തിയ താന്‍സാനിയന്‍ പൗരനില്‍ നിന്നുമാണ് ഹെറോയിന്‍ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.ആര്‍.ഐ നേരിട്ടെത്തിയാണ് ഇയാളെ പിടികൂടിയത്

സംഭവത്തില്‍ ഒരാള്‍ മാത്രമാണ് കസ്റ്റഡിയിലായിട്ടുള്ളത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ട്രോളി ബാഗില്‍ നിന്നാണ് ഹെറോയിന്‍ പിടികൂടിയത്. ട്രോളി ബാഗില്‍ ഒരുക്കിയ രഹസ്യ അറയില്‍ പ്രത്യേകമായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍. 2884 ഗ്രാം ഹെറോയിനാണ് ബാഗില്‍ ഉണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക