അങ്കമാലി: കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് കോംപ്ലെക്സിന് സമീപത്തു നിന്ന് ബം​ഗാളി യുവതിയെ ഹെറോയിനുമായി പിടികൂടി. പശ്ചിമ ബംഗാള്‍ മുര്‍ഷിദബാദ് സ്വദേശി സെലീന ബീബിയാണ് ( saleena beebi ) പിടിയിലായത്. ഇവരുടെ കൈവശം 42.750 ഗ്രാം ഹെറോയിന്‍ ഉണ്ടായിരുന്നു.( saleena beebi ) അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഒരു വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സെലീന പിടിയിലായത്.

അങ്കമാലി റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗ്ഗീസും സംഘവും ഇവരെ കണ്ടെത്താന്‍ കുറച്ചു ദിവസങ്ങളായി ശ്രമിക്കുന്നുണ്ടായിരുന്നു. ബസ് സ്റ്റാന്‍ഡ് പോലെ തിരക്കുള്ള സ്ഥലങ്ങളില്‍ ആരും അറിയാതെ സാധനം കൈമാറി പണവും വാങ്ങി പോകുന്നതാണ് ഇവരുടെ രീതി. പതിവുപോലെ വില്പനയ്ക്ക് എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അങ്കമാലിയില്‍ നിന്ന് തന്നെ മറ്റൊരു പശ്ചിമ ബംഗാള്‍ സ്വദേശിയെക്കൂടി ഹെറോയിന്‍ കൈവശം വച്ചതിന് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗ്ഗീസും സംഘവും അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്കമാലി ബ്ളോക് പഞ്ചായത്തു ഓഫീസിന് സമീപത്തു നിന്നാണ് മിലന്‍ മണ്ഡല്‍ എന്നയാളെ പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും 6.270 ഗ്രാം ഹാറോയിന്‍ കണ്ടെടുത്തു.

കേരളത്തില്‍ അത്ര സാധാരണമല്ലാത്ത ബ്രൗണ്‍ ഷുഗര്‍, കൊക്കൈന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് എക്സൈസിന് വിവരം കിട്ടിയിരുന്നു. പ്രത്യേകിച്ച്‌ പശ്ചിമ ബംഗാള്‍, ഒറീസ, ജാര്‍ഖണ്ഡ് മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇവ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളി ക്യാമ്ബുകള്‍ ധാരാളമുള്ള പെരുമ്ബാവൂര്‍ അങ്കമാലി ആലുവ മേഖലകളില്‍ ഇത്തരം വിതരണം സജീവമാണെന്ന് മനസ്സിലാക്കി പ്രത്യേക അന്വേഷണം എക്സൈസ് നടത്തി വരുന്നുണ്ടായിരുന്നു. ഇതിന്റെ ഫലമായി പെരുമ്ബാവൂരിലും കോതമംഗലത്തും ഹെറോയിനും ബ്രൗണ്‍ഷുഗറും എക്സൈസ് പിടികൂടിയിരുന്നു.

കേസുകള്‍ കണ്ടെടുത്ത സംഘത്തില്‍ ഇന്‍സ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ബാബു പ്രസാദ്, പ്രിവന്റീവ് ഓഫീസര്‍ ശ്യാം മോഹന്‍ മണി എന്‍ കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിപിന്‍ ദാസ്, അരുണ്‍ കുമാര്‍ എം എം, ഷിബു പി, ബി ജിബില്‍, അരുണ്‍ കുമാര്‍ പി, സിദ്ധിക്ക് സി എ, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ മീര വിജയന്‍, സ്മിത വര്‍ഗീസ്, ശരണ്യ എസ് എന്നിവര്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക