ന്യൂഡല്‍ഹി: വയറ്റിനുള്ളില്‍ 181 കൊക്കെയ്ന്‍ ക്യാപ്‌സ്യൂളുകള്‍ ഒളിപ്പിച്ച രണ്ട് വിദേശ വനിതകള്‍ പിടിയില്‍. ഉഗാണ്ടയില്‍ നിന്നെത്തിയ വനിതകളാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസിന്റെ പിടിയില്‍ ആയത്.

വനിതകളുടെ വയറ്റിനുള്ളില്‍ നിന്നും കണ്ടെത്തിയ കൊക്കെയ്ന്‍ ക്യാപ്സ്യൂളിന് വിപണിയില്‍ 28 കോടി രൂപ വിലമതിക്കുമെന്നാണ് വിവരം. അതേസമയം രണ്ട് വനിതകളും വന്നത് ഒരേ വിമാനത്തിലാണെങ്കിലും പരസ്പരം അറിയുന്നവരെല്ലെന്ന് പോലീസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസവും സമാന സാഹചര്യത്തില്‍ ഉഗാണ്ടയില്‍ നിന്നുള്ള യുവതി പിടിയിലായിരുന്നു. ഡല്‍ഹിയിലെത്തിയ യുവതിയുടെ സംശയാസ്പദമായ പെരുമാറ്റം കണ്ട് പരിശോധന നടത്തിയപ്പോഴാണ് വയറ്റിനുള്ളില്‍ നിന്നും കൊക്കെയ്ന്‍ അടങ്ങിയ 80 ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്. അന്താരാഷ്‌ട്ര വിപണിയില്‍ 14 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് ആണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക