അങ്കമാലി: വീട്ടില്‍ വ്യാജ ,മദ്യം ഉല്‍പ്പാദിപ്പിച്ച ദമ്ബതികള്‍ പിടിയില്‍. തൃശൂര്‍ ആളൂര്‍ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കല്‍ വീട്ടില്‍ ഡെനീഷ് ജോയി (32), ഭാര്യ അശ്വതി (30) എന്നിവരാണ് പിടിയിലായത്. നഗരത്തിന് സമീപത്തെ വാടക വീട്ടില്‍ നിന്ന് 2,345 ലിറ്റര്‍ സ്പിരിറ്റും 954 ലിറ്റര്‍ മദ്യവും പിടികൂടി. പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

തൃശൂര്‍ ആളൂര്‍ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കല്‍ വീട്ടില്‍ ഡെനീഷ് ജോയി (32), ഭാര്യ അശ്വതി (30) എന്നിവരാണ് പിടിയിലായത്. ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം അങ്കമാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സോണി മത്തായിയുടെ നേതൃത്വത്തിലെ പൊലീസ് ആണ് ഇവരെ പിടികൂടിയത്. ഓണം പ്രമാണിച്ച്‌ കേരളത്തിലെ വിവിധ ബാറുകള്‍ കേന്ദ്രീകരിച്ച്‌ വില്‍പ്പന നടത്താനുദ്ദേശിച്ചാണ് വാജ്യ മദ്യം ഉല്‍പാദിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. കല്യാണ വീടുകളിലും മറ്റ് ആഘോഷങ്ങള്‍ക്കും മദ്യം വില്‍ക്കുക ലക്ഷ്യമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികള്‍ തമിഴ്നാട്ടില്‍ നിന്നാണ് അങ്കമാലിയിലെത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. സംസ്ഥാനത്തിന് പുറത്ത് ഉത്പാദിപ്പിച്ച മദ്യവും മറ്റ് ഉത്പ്പന്നങ്ങളും കന്നാസുകളിലും കുപ്പികളിലുമായാണ് അങ്കമാലിയില്‍ എത്തിച്ചത്. ഓരോ ആഴ്ചയും ഇവിടേക്ക് ലോഡ് എത്തിയിരുന്നതായും വിവരം ലഭിച്ചു.

മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന ലേബലും വാടക വീട്ടില്‍ നിന്ന് കണ്ടെടുത്തു. എസ്.ഐമാരായ എല്‍ദോ പോള്‍, എസ്.ഷെഫിന്‍, എ.എസ്.ഐ എ.വി സുരേഷ്, എസ്.സി പി ഒ എം ആര്‍ മിഥുന്‍, അജിത തിലകന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക