രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് വിട്ട് നിന്ന് കെ മുരളധീരന്‍ എം.പി. മുതിര്‍ന്ന നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നതിലെ അതൃപ്തിയാണ് പിന്നിലെന്നാണ് സൂചന. മുരളീധരന്‍ തിരുവനന്തപുരത്തെ വസതിയില്‍ ഉണ്ടെങ്കിലും ഇതുവരെ അദ്ദേഹം യോഗത്തിന് എത്തിയിട്ടില്ല. രാഷ്ട്രീയകാര്യ സമിതിയില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ മുന്‍കൂട്ടി മറ്റൊരു തലത്തില്‍ എടുക്കുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. അതിലാണ് വിട്ടുനില്‍ക്കുന്നത് എന്നണ് സൂചനകള്‍.

അതേസമയം കോണ്‍ഗ്രസില്‍ സമ്ബൂര്‍ണ അഴിച്ചുപണി വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. നിര്‍വാഹക സമിതി അംഗങ്ങളടക്കം 51 ഭാരവാഹികള്‍ മതി. 14 ഡി.സി.സികളും പുനസംഘടിപ്പിക്കുമെന്നും രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ സുധാകരന്‍ പറഞ്ഞു. ഗ്രൂപ്പ്​ പരിഗണനകള്‍ ഉണ്ടാവില്ലെന്ന സൂചനയും കെ.സുധാകരന്‍ നല്‍കിയിട്ടുണ്ട്​. അതേസമയം, ജനപ്രതിനിധികള്‍ക്ക്​ പാര്‍ട്ടി പദവികള്‍ നല്‍കരുതെന്ന്​ പി.ജെ കുര്യന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിര്‍വാഹക സമിതിയിലെ അംഗങ്ങളുടെ എണ്ണം വീണ്ടും കുറക്കാനാകുമോയെന്ന്​ വി.എം സുധീരന്‍ ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക