കോവിഡ് സമ്പര്‍ക്കപട്ടികയിലായ യുവതിക്ക് സഹായവുമായി ആരോഗ്യ പ്രവര്‍ത്തകനെത്തിയത്  യുവതിയ്ക്കും  ഗര്‍ഭസ്ഥ ശിശുവിനും രക്ഷയായി. രക്ഷകനായി എത്തിയത് നാട്ടുകാരനും കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റൻ്റുമായ ഏന്തയാർ പുത്തന്‍ തറയില്‍ ദിനേഷ്‌കുമാറാണ്. ഏന്തയാര്‍ സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ശ്രിദേവി കഴിഞ്ഞ ദിവസം പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാനിരിക്കെയാണ് ഭര്‍തൃമാതാവിന് കോവിഡ് പോസിറ്റീവാുന്നത്.ഇതോടെ ശ്രീദേവിയും കുടുംവവും ഒന്നാം സമ്പര്‍ക്കപട്ടികയിലുമായി. ഉച്ചയോടെ യുവതിക്ക് പ്രസവ വേദന തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉടന്‍ തന്നെ വാഹനത്തിനായി  ഭർത്താവും സുഹൃത്തുക്കളും നിരവധി പേരെ ബന്ധപ്പെട്ടെങ്കിലും കോവിഡ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. ശ്രീദേവിയുടെ ആദ്യ പ്രസവം ശസ്ത്രക്രിയയിലൂടെയായതിനാല്‍ രണ്ടാമത്തേതും അങ്ങനെ തന്നെയാവും എന്നിരിക്കെ താമസിക്കുന്തോറും അപകടസാധ്യതകൾ കൂടുകയായിരുന്നു. വിവരമറിഞ്ഞ് ദിനേശ് കുമാര്‍ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ ഗൈനോക്കോജിസ്റ്റ് ഡോ. അന്‍ജനയുമായി ഫോണില്‍ ബന്ധപെട്ടു വിവരങ്ങള്‍ അറിയിച്ചു. കോവിഡ് സമ്പര്‍ക്ക പട്ടികയിലുളളയാള്‍ക്ക് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മാത്രമെ  ശസ്ത്രക്രിയ ചെയ്യാനാവു എന്നും, രണ്ടു മണിക്കൂറിനകം മെഡിക്കൽ കോളജിൽ കൊണ്ടു പോകണം എന്ന മറുപടിയാണ് ലഭിച്ചത്. 

ഉടന്‍ തന്നെ അവധിയിലായിരുന്ന ജീവനക്കാരൻ യുവതിയുടെ വീട്ടിലെത്തുകയും രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതായി മനസ്സിലാക്കിയപ്പോൾ ആലോചിച്ചു സമയം കളയാന്‍  തയ്യാറാകാതെ തന്റെ കാറില്‍ യുവതിയെ കയറ്റി അതിവേഗതയില്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. മെഡിക്കല്‍ കോളജിലെത്തിയ യുവതി ശസ്ത്രക്രിയയിലൂടെ ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കി. ദിനേശ് കുമാർ നടത്തിയ അവസരോചിതമായ ഇടപെടൽ മൂലമാണ് അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക