തൃശൂര്‍: ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. തൃശൂര്‍ പെരിഞ്ചേരിയിലാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക്ക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മാ ബീവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച്ച മുമ്ബാണ് കൊലപാതകം നടന്നത്. മറ്റൊരാളുടെ സഹായത്തോടെ മന്‍സൂറിനെ ഇരുമ്ബു വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നു.

പിന്നാലെ ഭര്‍ത്താവിനെ കാണാനില്ലെന്ന് രേഷ്മ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ രേഷ്മ തന്നെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. രേഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്താന്‍ സഹായിച്ചയാളും പിടിയിലായിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച്ച പുറത്തെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക