ഗുണ്ടൂര്‍: ആന്ധ്രപ്രദേശില്‍ ഗര്‍ഭിണിയാകാനായി പൊക്കിള്‍ക്കൊടി ഭക്ഷിച്ച 19കാരിക്ക് ദാരുണാന്ത്യം. നാദേന്ദ്ലയിലെ തുബാഡു ഗ്രാമത്തിലാണ് സംഭവം നടന്നത്. ദച്ചേപ്പള്ളി സ്വദേശിനിയായ യുവതി മൂന്നു വര്‍ഷം മുമ്ബാണ് തുബാഡു സ്വദേശിയെ വിവാഹം കഴിച്ചത്. കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തോളമായി പല നാടന്‍ മരുന്നുകളും യുവതി പരീക്ഷിച്ചിരുന്നു.

ഒന്നും ഫലിക്കാതായപ്പോള്‍ പൊക്കിള്‍ക്കൊടി ഭക്ഷിച്ചാല്‍ ഗര്‍ഭിണിയാകുമെന്ന് നാട്ടുകാരില്‍ ചിലര്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി യുവതി നവജാത ശിശുവിന്റെ പൊക്കിള്‍ക്കൊടി ഭക്ഷിച്ചു. മണിക്കൂറുകള്‍ക്കകം ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ യുവതിയുടെ മാതാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അതേസമയം പൊക്കിള്‍കൊടി ഭക്ഷിക്കുന്നത് അശാസ്ത്രീയമാണെന്നും അന്ധവിശ്വാസവും അറിവില്ലായ്മയുമാണ് ഇത്തരം പ്രവണതകള്‍ക്ക് പിന്നിലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക