മംഗളുരു: ജനനേന്ദ്രിയത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ കാസര്‍കോട് സ്വദേശിയായ യുവതി മംഗലാപുരം വിമാനത്താവളത്തില്‍ അറസ്റ്റില്‍. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തളങ്കര സ്വദേശിനിയാണ് അറസ്റ്റിലായത്. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

739 ഗ്രാം സ്വര്‍ണമാണ് ഇവര്‍ ജനനേന്ദ്രിയത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 36,43,270 രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരിയായിരുന്നു യുവതി. ഉരുക്കി പരത്തിയ 24 കാരറ്റ് സ്വര്‍ണം ചാരനിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞാണ് രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേ സമയം 75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍ ഷംറൂദ്, മൊയ്തീന്‍കുഞ്ഞി എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തില്‍ എത്തിയ അബ്ദുല്‍ ഷംറൂദില്‍ നിന്ന് 48 ലക്ഷം രൂപ വിലവരുന്ന 782 ഗ്രാം സ്വര്‍ണവും അബൂദാബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ മൊയ്തീന്‍ കുഞ്ഞിയില്‍ നിന്ന് 37 ലക്ഷം രൂപ വിലവരുന്ന 768 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. അബ്ദുല്‍ ഷംറൂദും മൊയ്തീന്‍കുഞ്ഞിയും പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക