കോഴിക്കോട്: വടകര താലൂക്ക് ഓഫീസിന് തീയിട്ടതെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. ആന്ധ്രാ സ്വദേശി സതീഷ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദിവസങ്ങള്‍ക്ക് മുന്‍പ് താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയില്‍ തീപിടിച്ചിരുന്നു. ഇയാള്‍ ഈ കെട്ടിടത്തിലേക്ക് ഒരു കുപ്പിയുമായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സതീഷ് താലൂക്ക് ഓഫീസ് പരിസരത്ത് അലഞ്ഞുനടക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് താലൂക്ക് ഓഫീസില്‍ തീപിടിത്തമുണ്ടായത്. ചില പ്രധാനപ്പെട്ട ഫയലുകള്‍ കത്തിനശിച്ചു. തീപിടിത്തവുമായി ബന്ധമുണ്ടോയെന്നറിയാന്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക