കെഎസ്ആർടിസി ബസ് ഇടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രികൻ അതേ ബസ് കയറിയിറങ്ങി മരിച്ചു. ടെക്നോപാർക്കിലെ കമ്പനിയായ ‘ഐ ഡൈനാമിക്സിൽ’ ഗ്രാഫിക്സ് വിഭാഗം ടീം ലീഡർ മലയിൻകീഴ് ശാന്തുംമൂല പുലരി നഗറിൽ സി.എസ്.രഞ്ജിത് പരമാനന്ദൻ (36) ആണ് മരിച്ചത്. മലയിൻകീഴ് – പാപ്പനംകോട് റോഡിൽ ചൂഴാറ്റുകോട്ട ജംക്‌ഷനു സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടം.

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ റോഡരികിൽ ബൈക്ക് ഒതുക്കി നിർത്തി അതിലിരുന്നു ഫോണിൽ സംസാരിക്കുമ്പോഴാണ് അതേദിശയിൽ വന്ന ബസ് ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ രഞ്ജിത്തിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മുന്നോട്ടു നീങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർ കടന്നുകളഞ്ഞു. മലയിൻകീഴ് പൊലീസ് കേസെടുത്തു. ബസ് പൊലീസ് കസ്റ്റഡിയിൽ. മൃതദേഹം സംസ്കരിച്ചു. ഭാര്യ : എസ്.ശ്രുതി. മക്കൾ :ആർ.എസ്. ആഗ്‌നേയ് (5) , ആർ.എസ്.ആരിഷ് ( 11 മാസം ). പ്രമുഖ സംഗീതജ്ഞനായ പരേതനായ പരമാനന്ദന്റെയും വസന്തയുടെയും മകനാണ് രഞ്ജിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം:

ഇളയ മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രഞ്ജിത്തിന് ജീവൻ നഷ്ടമായത്. അടുത്ത മാസം 23ന് ആണ് മകൻ ആരിഷിന്റെ ജന്മദിനം. മലയിൻകീഴിൽ 2 വർഷം മുൻപ് വാങ്ങിയ വീട്ടിൽ തന്നെ ഇത് ആഘോഷിക്കാനിരിക്കെയാണ് ദുരന്തം.ഭാര്യയ്ക്കും മക്കൾക്കും പുറമേ അമ്മയും സഹോദരിയും അവരുടെ മകനും അടങ്ങുന്ന 6 അംഗ കുടുംബത്തിന്റെ ഏക അത്താണിയാണ് ഇല്ലാതായത്. ഗ്രാഫിക്സ് ഡിസൈനറായ രഞ്ജിത് പത്ത് വർഷത്തിലേറെയായി ടെക്നോപാർക്കിലെ ഈ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക