ശ്രീകണ്ഠപുരം: വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെ റിസോര്‍ട്ടില്‍ അതിക്രമം നടത്തുകയും പൊലീസുകാരെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി ആക്രമിക്കുകയും ചെയ്തതിന് സൈനികര്‍ ഉള്‍പ്പെടെ ആറുപേരെ പയ്യാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യില്‍ വേളം സ്വദേശികളായ ശ്രീവത്സത്തില്‍ രൂപേഷ് (31), കൊട്ടഞ്ചേരി വീട്ടില്‍ അഭിലാഷ് (29), ഊരാട ലിതിന് (31), ഊരാട പ്രണവ് (29), ഊരാട ലിഷ്ണു (27), പുത്തന്‍പുരയില്‍ അനൂപ് (30) എന്നിവരെയാണ് പയ്യാവൂര്‍ സി.ഐ പി. ഉഷാദേവി അറസ്റ്റ് ചെയ്തത്.നാലുപേര്‍ സൈനികരാണ്. ഇവര്‍ സഞ്ചരിച്ച മൂന്ന് കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മൂന്ന് കാറുകളിലാണ് ആറംഗ സംഘം കാഞ്ഞിരക്കൊല്ലിയിലെ റിസോര്‍ട്ടിലെത്തിയത്. പകല്‍ മുഴുവന്‍ റിസോര്‍ട്ടിലെ മുറിയില്‍ മദ്യപാനത്തിലായിരുന്നത്രെ സംഘം. രാത്രി ഒമ്ബതിന് ഇവര്‍ മറ്റ് ചിലരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. കൈയാങ്കളിയിലേക്ക് നീണ്ടതോടെ റിസോര്‍ട്ട് ജീവനക്കാര്‍ ഇടപെട്ടു. ഇതോടെ റിസോര്‍ട്ട് ജീവനക്കാര്‍ക്കുനേരെ തിരിയുകയും മാനേജര്‍ സത്യനെ ആക്രമിക്കുകയും ചെയ്തു.
റിസോര്‍ട്ടിലെ ഫര്‍ണിച്ചറുള്‍പ്പെടെ തകര്‍ത്ത് കാല്‍ലക്ഷം രൂപയുടെ നാശമുണ്ടാക്കുകയും ചെയ്തുവത്രെ. ജീവനക്കാര്‍ പയ്യാവൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ കെ.കെ. രാമചന്ദ്രന്, സീനിയര്‍ സി.പി.ഒ സൂരജ്, സി.പി.ഒ ദീപു എന്നിവര്‍ സ്ഥലത്തെത്തിയതോടെ ഇവര്‍ പൊലീസുകാര്‍ക്കുനേരെ തിരിഞ്ഞു. പൊലീസുകാരേക്കാളും വലിയവരാണ് തങ്ങളെന്നുപറഞ്ഞ് ഇവരെ മുറിയില്‍ പൂട്ടിയിടുകയും വടിയും മറ്റും ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു.
ശ്രീകണ്ഠപുരം പൊലീസിന് വിവരം കൈമാറിയതോടെ സി.ഐ ഇ.പി. സുരേശെന്റ നേതൃത്വത്തിലെത്തിയ സംഘമാണ് പൊലീസുകാരെ മോചിപ്പിച്ചത്. പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും തളിപ്പറമ്ബ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പയ്യാവൂര്‍ സി.ഐ പി. ഉഷാദേവിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് ആറുപേരെയും അറസ്റ്റ് ചെയ്തത്.
പൊലീസിെന്റ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ആക്രമിച്ചതിനും റിസോര്‍ട്ടില്‍ പരാക്രമം കാട്ടി മാനേജറെ മര്ദിച്ചതിനുമായി രണ്ട് കേസുകളാണ് പയ്യാവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കിയ ആറുപേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവം സംബന്ധിച്ച് പൊലീസ്, സൈനിക മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.