മുംബൈ: ഇന്‍സ്​റ്റഗ്രാമിലൂടെ പരിചയപ്പെട്ട 19 കാരനായ സുഹൃത്തിനെ തേടി സ്വീഡനില്‍ നിന്ന് വീടുവിട്ട്​​ മുംബൈയിലെത്തിയ 16കാരിയെ ക്രൈംബ്രാഞ്ച്​ കണ്ടെത്തി കുട്ടിയുടെ രക്ഷിതാക്കളെ ഏല്‍പിച്ചു. ഇന്‍റര്‍പോള്‍ അറിയിപ്പ്​ കിട്ടിയതിനെ തുടര്‍ന്നാണ്​ മുംബൈ ക്രൈം ബ്രാഞ്ച്​ അന്വേഷണം തുടങ്ങിയത്​.

നവംബര്‍ 27നാണ്​ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ സ്വീഡനില്‍ കേസ്​ രജിസ്​റ്റര്‍ ചെയ്​തത്​. യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്​തപ്പോള്‍ പെണ്‍കുട്ടി ട്രോംബെ മേഖലയിലാണ്​ താമസിക്കുന്നതെന്ന്​ വ്യക്തമായി. തുടര്‍ന്ന്​ പൊലീസെത്തി കുട്ടിയെ ദക്ഷിണ മുബൈയിലെ ശിശുഭവനിലേക്ക്​ മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യങ്ങള്‍ ഡല്‍ഹിയിലെ സ്വീഡിഷ്​ എംബസിയെയും അറിയിച്ചു. വെള്ളിയാഴ്ച രക്ഷിതാക്കള്‍ സ്വീഡനില്‍ നിന്നെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, കുട്ടിയുമായി തിരിച്ചുപറന്നു. ടൂറിസ്​റ്റ്​​ വിസയിലാണ്​ പെണ്‍കുട്ടി എത്തിയത്​. ഇന്‍സ്​റ്റഗ്രാം സുഹൃത്തിനെക്കുറിച്ച്‌​ പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക