സെക്സും സ്പോർട്സും തമ്മിൽ ബന്ധമുണ്ടോ? ഇല്ലെന്നായിരിക്കും ഭൂരിഭാഗംപേരുടെയും ഉത്തരം. എന്നാൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുകയാണ് സ്വീഡൻ. പിന്നാലെ ജൂൺ എട്ടിന് ഒരു സെക്സ് ചാമ്പ്യൻഷിപ്പും നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്വീഡൻ. സ്വീഡിഷ് സെക്സ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് എന്ന പേരിൽ നടത്തുന്ന മത്സരം ആഴ്ചകളോളം നീണ്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഓരോ ദിവസവും ആറുമണിക്കൂർ മത്സരിക്കും. ദിവസത്തിലെ വ്യത്യസ്ത മത്സരങ്ങളിൽ ഓരോരുത്തർക്കും 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയം ലഭിക്കും. പ്രലോഭനം, മസാജ്, ഫോർ പ്ലേ, സംഭോവം, വിവിധ പൊസിഷനുകൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ 12 ഘട്ടങ്ങളാണ് മത്സരാർത്ഥികൾ കടന്നു പോകേണ്ടത്. ഇതുവരെ 20 പേർ ചാമ്പ്യൻഷിപ്പിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് ജൂറികളാണ് മത്സരത്തിലെ വിജയിയെ തിരഞ്ഞെടുക്കുന്നത്. പ്രേക്ഷകരുടെ റേറ്റിങ്ങും മത്സരത്തിൽ നിർണായകമാകും. പ്രേക്ഷകരിൽ നിന്നും 70 ശതമാനം വോട്ടും ജൂറിയിൽ നിന്ന് 30 ശതമാനം വോട്ടും സ്വീകരിച്ച ശേഷം വിജയിയെ പ്രഖ്യാപിക്കും. സ്വീഡനിലെ ഗോഥെൻബെർഗിലാണ് മത്സരം നടക്കുന്നത്. ഈ വാർത്ത കാട്ടുതീ പോലെ പടർന്നതോടെ കായികപ്രേമികൾ മത്സരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ഏറെ രസകരമായ പല പോസ്റ്റുകളും ചിലർ പങ്കുവെച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക