ദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് വിജയത്തിന്റെ ആഹ്ളാദപ്രകടനത്തില്‍ പങ്കെടുത്ത് നടന്മാരായ ജോജു ജോര്‍ജും വിനായകനും. താളം പിടിക്കുന്ന ജോജുവിനെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകനെയുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോകളില്‍ കാണാനാകുക.

വിജയാഘോഷം എറണാകുളം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് നടന്മാര്‍ കണ്ടുമുട്ടിയത്. ലാല്‍ ജോസ് സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കുകയായിരുന്നു ജോജു ഇവിടെ. ഇതിനിടെയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദപ്രകടനത്തില്‍ വിനായകനെ കണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചി കോര്‍പ്പറേഷന്‍ 63-ാം ഡിവിഷന്‍ ഗാന്ധിനഗറില്‍ സിപിഐഎമ്മിന്റെ ബിന്ദു ശിവനാണ് വിജയിച്ചത്. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് ആണിത്. 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിന്ദു ശിവന്‍ ജയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക