കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ പൂര്‍ണ്ണമായും പിന്തുണച്ചാണ് പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ജനപക്ഷം സെക്കുലര്‍ ചെയര്‍മാനുമായ പിസി ജോര്‍ജ് രംഗത്തുവന്നത്. മയക്കുമരുന്ന് കേസില്‍ അടക്കം ബിനീഷ് കോടിയേരിയെ കുടുക്കാനുള്ള ശ്രമമാണ് നടന്നത് എന്ന് പിസി ജോര്‍ജ് പറയുന്നു. ഹൈക്കോടതിയില്‍ ബിനീഷ് കൊടിയേരിയും പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും സുഹൃത്തും ചേര്‍ന്ന് തുടങ്ങിയ വക്കീല്‍ ഓഫീസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ പിസി ജോര്‍ജ് മറുപടി നല്‍കുന്നത്. ബിനീഷ് കോടിയേരിയെ മുന്‍പു മുതല്‍ അറിയാമെന്നും വളരെ നല്ല ചെറുപ്പക്കാരനാണ് എന്നും പിസി ജോര്‍ജ് അഭിപ്രായപെട്ടു.

‘കോടിയേരിയുടെ മകന്‍ ബിനീഷ് എന്നു പറയുന്ന ചെറുപ്പക്കാരന്‍ നല്ലൊരു പയ്യനാണ്. അവനെപ്പറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് അറിയാവുന്നത് പോലെ ആര്‍ക്കും അറിയില്ലല്ലോ. അവന്‍ പഠിക്കുന്ന കാലത്തു തന്നെ, കണ്ണൂരുകാരുടെ രക്തം അല്പം ചൂടുള്ളത് ആണല്ലോ, അതിന്റെ കുഴപ്പം അല്ലാതെ മറ്റൊന്നും ഇല്ല. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇവനെ അറസ്റ്റ് ചെയ്യാന്‍ ഓര്‍ഡര്‍ ഇട്ടതാണ്. അക്കാലത്ത് ഇവന്റെ അമ്മ കരഞ്ഞു പറഞ്ഞതാണ്, കോടിയേരി മിണ്ടാതിരുന്നു, ഞാന്‍ ഈരാറ്റുപേട്ടയില്‍ കൊണ്ടുപോയി മൂന്നുമാസം എന്റെ വീട്ടില്‍ താമസിപ്പിച്ചു അവനെ. നല്ല പയ്യനായിരുന്നു അവന്‍. അടുക്കളയില്‍ കഞ്ഞി വെക്കാന്‍ വരെ ഉഷയ്ക്ക് കൂട്ടായിരുന്നു. പിള്ളേര് എല്ലാവരുമായി നല്ല കമ്ബനി ആയിരുന്നു. നല്ലൊരു പയ്യനായിരുന്നു അവന്‍. കയ്യിലിരിപ്പ് വളരെ നല്ലതാണ്. എന്നെ വിശ്വസിക്കൂ. പാവം ചെറുക്കനാണ്. പിസി ജോര്‍ജ് വാചാലനായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ തെളിവ് ഹാജരാക്കാന്‍ കര്‍ണാടക സര്‍ക്കാരിന് കഴിഞ്ഞില്ല എന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി. ‘അവന്‍ പണമുണ്ടാക്കാന്‍ പോയി. കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. പണം ഉണ്ടാക്കാന്‍ നോക്കിയപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ അവനെ ഒരുവര്‍ഷം പിടിച്ച്‌ ജയിലിലിട്ടു. ഹൈക്കോടതി ചോദിച്ചു എന്താണ് ഇവന്റെ പേരില്‍ തെറ്റ്!!. ഉത്തരം പറയാന്‍ സര്‍ക്കാരിന് ഒന്നും ഉണ്ടായിരുന്നില്ല. നിയമമനുസരിച്ച്‌ ഇവന്‍ ചെയ്ത തെറ്റ് എന്താണ്. സര്‍ക്കാരിന് ഇതുവരെ മറുപടി പറയാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങുന്നത്. ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതിയില്‍ ഓഫീസ് തുറന്നതിനെയും പിസി ജോര്‍ജ് ന്യായീകരിച്ചു. അവന്‍ ഒരു നല്ല വക്കീല്‍ ആകും. എന്റെ മകന്‍ ഷോണ്‍ ജോര്‍ജ് രണ്ടു കൊല്ലമായി പ്രാക്ടീസ് ചെയ്യുകയാണ്. കോട്ടയം ഈരാറ്റുപേട്ട പാലാ എന്നിവിടങ്ങളാണ് പ്രാക്ടീസ്. പഴയ ഇലക്ഷന്‍ കമ്മീഷന്റെ മകന്‍ നീനവും ചേര്‍ന്നാണ് ഓഫീസ്. ഉദ്ഘാടനം ചെയ്ത് അരമണിക്കൂറിനുള്ളില്‍ നാല് കേസ് അവര്‍ക്ക് കിട്ടിയിട്ടുണ്ട്. അവരുടെ തൊഴില്‍ നന്നായി നടക്കും എന്നാണ് എന്റെ പ്രതീക്ഷ. സ്വന്തം കേസുകളും ഇനി ബാധിക്കാം. താന്‍ ഹൈക്കോടതിയില്‍ അങ്ങനെ പോയിട്ടുണ്ട് എന്നും പിസി ജോര്‍ജ് പറയുന്നു.

ഷോണ്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കില്ല എന്നും പിസി ജോര്‍ജ് പറയുന്നു. രണ്ടുദിവസം എറണാകുളത്ത് പ്രാക്ടീസ് ചെയ്യും. ബാക്കി അഞ്ചു ദിവസം ഈരാറ്റുപേട്ടയില്‍ ഉണ്ടാകും. ജില്ലാ പഞ്ചായത്തില്‍ ഒറ്റക്ക് വിജയിച്ച ആളാണ് ഷോണ്‍. ഏറ്റവും നല്ല മെമ്ബറായി തന്നെ പ്രവര്‍ത്തിക്കും. സമയം ഉള്ളതുപോലെ കേസ് വാദിക്കും. ഭാവിയിലെ എംഎല്‍എ ആയാല്‍ അത്ഭുതപ്പെടേണ്ട എന്നും ഷോണിനെ കുറിച്ച്‌ പിസി ജോര്‍ജ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക