ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച വ്യോമസേനയുടെ എം ഐ 17 V5 ഹെലിക്കോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. 14 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ നാല് പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേവരുടെ നില അതീവ ഗരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടര്‍ തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ബിപിന്‍ റാവത്തിനെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില ഗരുതരമാണ്. അപടകമുണ്ടായ സ്ഥലത്തേക്ക് ആദ്യമോടിയെത്തിയത് നാട്ടുകാരാണ്. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ നടത്തിയത്. പിന്നീട് സൈന്യം രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക