വിശാഖപട്ടണം: സന്നദ്ധ സംഘടനയുടെ മറവില്‍ പെണ്‍കുട്ടികളെ ശല്യംചെയ്തയാളെ സ്ത്രീകളും പെണ്‍കുട്ടികളും ചേര്‍ന്ന് നടുറോഡിലിട്ട് തല്ലിച്ചതച്ചു. വിശാഘപട്ടണത്തെ മല്‍ക്കാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രകാശ് നഗറിലാണ് സംഭവം‍. നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികളെ പഠനോപകരണങ്ങള്‍ വാഗ്ദാനം നല്‍കി സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ ചൂഷണം ചെയ്യുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. പോക്സോ വകുപ്പുകള്‍ പ്രകാരം ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സഹായം വാഗ്ദാനം ചെയ്ത് ഒന്‍പതും പത്തും വയസുള്ള പെണ്‍കുട്ടികളെ സ്വന്തം ഇംഗിതത്തിനു വിധേയനാക്കിയ ഡൊമ്മ ചിന്നറാവു എന്ന സന്നദ്ധ പ്രവര്‍ത്തകനെയാണ് സ്ത്രീകളും കുട്ടികളും ചേര്‍ന്ന് പഞ്ഞിക്കിട്ടത്.

നാലിലും അഞ്ചിലും പഠിക്കുന്ന പെണ്‍കുട്ടികളെ പുസ്തകങ്ങളും ബാഗുകളും നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് ഇയാള്‍ സ്വന്തം സംഘനടയുെട ഓഫിസിലെത്തിച്ചത്. പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെ കുട്ടികളോട് അപമര്യാദയായി പെരുമാറി. അടുത്ത ദിവസം കുട്ടികളിലൊരാള്‍ അധ്യാപകനോടു ദുരവസ്ഥ വിവരിച്ചതോടെയാണു സാമൂഹിക സേവകന്റെ തനി നിറം പുറത്തായത്. മാതാപിതാക്കളും അധ്യാപകരും വനിതാ സംഘടനാ പ്രവര്‍ത്തകരും റാവുവിന്റെ ഓഫീസിലെത്തി ചോദ്യം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് വിചാരണ നടുറോഡിലേക്കെത്തി. നല്ലരീതിയില്‍ കൈകാര്യം ചെയ്തതിനു ശേഷമാണ് ഇയാളെ സ്ത്രീകള്‍ പൊലീസിനു കൈമാറിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സന്നദ്ധ സംഘടനയുടെ ഓഫിസും പൂട്ടി സീല്‍ ചെയ്തു. സമാന കേസില്‍ നേരത്തെയും റാവു അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക