തിരുവല്ല: പെരിങ്ങരയില്‍ സി പി എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. അഞ്ചാം പ്രതി വിഷ്ണു കുമാറിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

സന്ദീപിന്റെ കഴുത്തില്‍ വെട്ടിയത് താനാണെന്നും ഫോണ്‍ സംഭാഷണത്തില്‍ വിഷണു സുഹൃത്തിനോട് പറയുന്നുണ്ട്. കൂടാതെ സന്ദീപും ജിഷ്ണുവുമായി മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിഷ്ണു പറയുന്നു. ഡമ്മി പ്രതികളെ അവതരിപ്പിക്കാന്‍ നീക്കം നടന്നതായും സംഭാഷണത്തില്‍ സൂചനയുണ്ട്. ഒരു സ്വകാര്യ ചാനലാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോണ്‍ സംഭാഷണം

സുഹൃത്ത്: ഹലോ എവിടെയുണ്ട് അണ്ണാ

വിഷ്ണു: ഞാന്‍ വീട്ടിലുണ്ട്. ഒരു സീനുണ്ടേ

സുഹൃത്ത്: സീന്‍ ഞാന്‍ അറിഞ്ഞു

വിഷ്ണു: അത് നമ്മളാണ് ചെയ്തത്.ആരോടും പറയണ്ട കേട്ടോ

സുഹൃത്ത്; ആ
വിഷ്ണു: ഞാന്‍ കയറുന്നില്ല. നാല് പേര്‍ വേറെ കയറാനുണ്ട്, പിള്ളേര്. ജിഷ്ണു ഉള്‍പ്പടെ അനന്തുവും പ്രമോദും ചിലപ്പോള്‍ കയറും.
സുഹൃത്ത്: കാര്യം എന്തായിരുന്നെടാ?

വിഷ്ണു: അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു. കൈയില്‍ കിട്ടിയപ്പോള്‍ അങ്ങ് ചെയ്തു. ചത്ത് പോകുമെന്ന് ആരെങ്കിലും കരുതിയോ

സുഹൃത്ത്: സീന്‍ ആയല്ലോ

വിഷ്ണു: അവന്‍ ചത്തുപോയി, സീന്‍ ആയി. ഞാന്‍ കയറുന്നില്ല. ഇപ്പോള്‍ വീട്ടില്‍ തന്നെയുണ്ട്.

കേസില്‍ യുവമോര്‍ച്ച മുന്‍ ഭാരവാഹി തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയില്‍ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്ബില്‍ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങല്‍ നന്ദുഭവനില്‍ നന്ദു (24), കണ്ണൂര്‍ ചെറുപുഴ മരുതംപടി കുന്നില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (22), വേങ്ങല്‍ ആലംതുരുത്തി പാറത്തറ തുണ്ടിയില്‍ വിഷ്ണുകുമാര്‍ (അഭി -25) എന്നിവരാണ് ഇതുവരെ പിടിയിലായത്. കൊലപാതകം, വധഭീഷണി ഉള്‍പ്പടെയുള്ള എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക