കന്യാകുമാരി: തിരുവനന്തപുരം അമ്പലമുക്കില്‍ കാര്‍ഷിക നേഴ്‌സറി ജീനക്കാരിയെ കൊലപ്പെടുത്തിയ പ്രതി അരുവായ്‌മൊഴി രാജേന്ദ്രനുമായി പോലീസ് കന്യാകുമാരി കാവല്‍ക്കിണറില്‍ തെളിവെടുപ്പ് നടത്തി. പ്രതി വിറ്റ നാല് പവന്റെ സ്വര്‍ണമാല ജ്വാല്ലറിയില്‍ നിന്ന് കണ്ടെടുത്തു.

പ്രതി ഒളിവില്‍ താമസിച്ച ലോഡ്ജിലും തെളിവെടുപ്പ് നടത്തും. സാക്ഷിയെ പ്രതികള്‍ തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവര്‍, പേരൂര്‍ക്കടയില്‍ നിന്ന് ഉള്ളൂരിലെത്താന്‍ ലിഫ്റ്റ് നല്‍കിയ ബൈക്ക് യാത്രികന്‍, അവിടെ നിന്ന് പേരൂര്‍ക്കടയിലേക്ക് പോയ ഓട്ടോയുടെ ഡ്രൈവര്‍ എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഷണത്തിന്റെ ഭാഗമായി മുമ്പ് നാല് കൊലപാതകങ്ങള്‍ പ്രതി ചെയ്തിട്ടുണ്ട്. 2014ല്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകനെയും, മറ്റൊരാളെയും ഇയാള്‍ 2014ല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയിട്ടുണ്ട്. ഈ കേസില്‍ വിചാരണ നേരിടാനിരിക്കെയാണ് ഒരു മാസം മുമ്പ് തിരുവനന്തപുരത്തെത്തിയ ഇയാള്‍ പേരൂര്‍ക്കടയില്‍ ഹോട്ടലില്‍ ജോലിക്കു കയറിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക