കൊച്ചി: മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിന് തയാറെടുത്ത് പോലീസ്.

മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചനുമായി അടുത്ത ബന്ധമുള്ളവരും ലഹരിപാര്‍ട്ടിയില്‍ സ്ഥിരമായി പങ്കെടുക്കുന്നവരുടേയും വിശദ വിവരങ്ങള്‍ പോലീസിനു ലഭിച്ചു. കൊച്ചി ആസ്ഥാനമായി പപ്പടവട എന്ന റസ്റ്ററന്റ് നടത്തുന്ന മീനു പോള്‍, ഭര്‍ത്താവ് അമല്‍ തുടങ്ങിയവര്‍ക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്നും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാല്‍ ചോദ്യംചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല. ഒളിവിലാണെന്നാണു സൂചന. ചുരുങ്ങിയ കാലംകൊണ്ട് ഇവര്‍ വന്‍ തോതില്‍ സ്വത്തു സമ്ബാദിച്ചത് ലഹരി ഇടപാടിലൂടെയാണെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. രാഷ്ട്രീയ-സിനിമ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമാണ് മിനുവിനുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തേ നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച്‌ സമൂഹമാധ്യമങ്ങളില്‍ മിനു പോസ്റ്റിട്ടിരുന്നു. ഇത് പൊലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. പിന്നീടാണ് വിഡിയോ ദൃശ്യങ്ങളിലൂടെ ഇവരുടെ വിവരങ്ങള്‍ പൊലീസിനു ലഭിക്കുന്നതും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വിവരങ്ങള്‍ പരാമര്‍ശിക്കുന്നതും. മാത്രമല്ല, ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായ റോയിയെ പിന്തുണച്ചും മീനു സംസാരിച്ചിരുന്നു.

ഒരു സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്നായ എം.ഡി.എം.എ. വിതറി ഒന്നിലധികം പുരുഷന്മാര്‍ ചേര്‍ന്ന് ഉപയോഗിക്കുന്ന വീഡിയോയും ഫഌറ്റില്‍ എത്തുന്നവരെ ലഹരി നല്‍കി മയക്കി പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും സൈജുവിന്റെ ഫോണില്‍ നിന്നും പൊലീസിന് ലഭിച്ചു. ചിലവന്നൂരിലെ ഫഌറ്റില്‍ 2020 സെപ്റ്റംബര്‍ ആറിനാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം ഇതേ ഫഌറ്റില്‍ നടന്ന പാര്‍ട്ടിയില്‍ അമല്‍ പപ്പടവട ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

സൈജു നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസുള്ളത്. ഇയാളുടെ മൊബൈലില്‍നിന്നു ലഭിച്ച ദൃശ്യങ്ങളില്‍, ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഓരോരുത്തരെയായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം. പലരും ആദ്യഘട്ട ചോദ്യംചെയ്യലിനു ഹാജരായ ശേഷം ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക