കണ്ണൂര്‍: കണ്ണൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. വീട്ടുടമ കൃഷ്ണനും നിര്‍മ്മാണ തൊഴിലാളി ലാലുവുമാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയുടെ പണി നടക്കുന്നതിനിടെയാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം.

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകര്‍ന്നുവീഴുകയായിരുന്നു. നിലവിലുള്ള വീടിന്റെ മുകളിലത്തെ നിലയില്‍ നിര്‍മ്മാണം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബീം ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബീം ദേഹത്ത് വീണതിനെ തുടര്‍ന്ന് ഏറെ നേരം പണിപ്പെട്ടാണ് ലാലുവിനെ പുറത്തെടുത്തത്. എന്നാല്‍ ലാലുവിന് മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കൃഷ്ണന്‍ മരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക