ഇന്ത്യയില്‍ പലപ്പോഴും പല രേഖകള്‍ക്കും അപേക്ഷിക്കുന്നതിന് നിരവധി തവണ ഗവണ്‍മെന്റ് ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള നിരവധി സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി തന്നെ അപേക്ഷിക്കാം. എങ്കിലും ചില ആവശ്യങ്ങള്‍ക്ക് ഓഫീസുകളില്‍ പോകുക തന്നെ വേണം. ഇപ്പോഴിതാ അടിയന്തിരമായി വിസയ്ക്ക് അപേക്ഷിക്കാന്‍ എത്തിയ ഒരു സ്ത്രീയോട് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഒരു ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ വളരെ മോശമായി പെരുമാറുന്ന വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്.

ഒരു പ്രമുഖ ടോക്ക് ഷോയുടെ അവതാരകയും നടിയുമായ സിമി ഗരെവാളാണ് ഉദ്യോഗസ്ഥന്‍ സ്ത്രീയോട് മര്യാദയില്ലാതെ പെരുമാറുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥന്‍ സ്ത്രീക്ക് നേരെ വിരല്‍ ചൂണ്ടുന്നതും അവള്‍ പറയുന്നതിനെ ശ്രദ്ധിക്കാന്‍ വിസമ്മതിക്കുന്നതും ആക്രോശിക്കുന്നതും വിഡിയോയോയില്‍ കാണാം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലെത്താനായി വിസയ്ക്ക് അപേക്ഷിക്കാനെത്തിയ സ്ത്രീയോടാണ് ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഫീസറുടെ പെരുമാറ്റം വളരെ മോശമായിരുന്നു എന്നാണ് സിമി ഗരെവാള്‍ (Simi Garewal) സംഭവത്തെക്കുറിച്ച്‌ പറഞ്ഞത്. “@DrSJaishankar @MEAIndia @PMOIndia, നിങ്ങള്‍ക്ക് ഇത് അവഗണിക്കാന്‍ കഴിയില്ല,” സിമി ഗരെവാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വീഡിയോയില്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകനെ വിസ നല്‍കാനോ എന്തുകൊണ്ടാണ് അത് നിരസിക്കുന്നതെന്ന് വിശദീകരിക്കാനോ തയ്യാറാകാതെ ദേഷ്യപ്പെടുന്നത് കാണാം. വീഡിയോ കണ്ട പലരും മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരെയും മന്ത്രിമാരെയും ടാഗ് ചെയ്ത് നടപടിയെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. പലരും ഉദ്യോഗസ്ഥന്റെ മര്യാദയില്ലാത്ത പെരുമാറ്റത്തെ വിമര്‍ശിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക