മുംബൈ: ഹിന്ദി നടന്‍ ബ്രഹ്മ മിശ്രയെ (36) ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ വെര്‍സോവയിലാണ് സംഭവം. പകുതി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. ശുചിമുറിയുടെ തറയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മരണം സംഭവിച്ച്‌ രണ്ട് ദിവസമെങ്കിലും കഴിഞ്ഞെന്നാണ് നിഗമനം. എന്നാല്‍ മരണകാരണം വ്യക്തമല്ല. ഹൃദയാഘാതമാണ് മാരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേത്ത് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിര്‍സാപൂര്‍ വെബ് സീരിസിലെ ലലിത് എന്ന കഥാപാത്രത്തിലൂടെ ജനശ്രദ്ധ നേടിയ നടനാണ് ബ്രഹ്മ മിശ്ര. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നടന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക