പേരാമ്ബ്രയില്‍ യുവതിയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാളൂർ കുറുങ്കുടിമീത്തല്‍ അനു(26)വിനെയാണ് നൊച്ചാട് പുളിയോട്ടുമുക്കിലെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പുല്ലരിയാനെത്തിയവരാണ് തോട്ടില്‍ മൃതദേഹം കണ്ടത്.

വെള്ളത്തില്‍ കമഴ്ന്ന് കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. അനുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പേരാമ്ബ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് യുവതിയുടെ മൃതദേഹം തോട്ടില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക