സെക്‌സ് ആരോഗ്യകരമായി ധാരാളം ​ഗുണങ്ങളും നല്‍കുന്നുണ്ട്. ചിലപ്പോഴെങ്കിലും സെക്‌സില്‍ പങ്കാളിയ്ക്ക് താല്‍പര്യക്കുറവുണ്ടാകാം.ഇതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. ശാരീരികവും മാനസികവും എല്ലാം കൂടി കലര്‍ന്നതാകാം ആ കാരണങ്ങള്‍. എന്തൊക്കെയാണ് ആ കാരണങ്ങളെന്നറിയാം…

സമ്മര്‍ദ്ദം ഒരു പ്രധാനഘടകമാണ്. സെക്സില്‍ താല്പര്യം കുറയ്ക്കാന്‍ അമിതമായ സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയ്ക്കു സാധിക്കും. സ്ട്രെസ് ഹോര്‍മോണുകള്‍ക്ക് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാന്‍ കാരണമായേക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സെക്സില്‍ ഏര്‍പ്പെടുമ്ബോള്‍ യോനിയില്‍ വേദന അനുഭവപ്പെടുന്നത് ചിലപ്പോള്‍ സ്ത്രീകള്‍ക്ക് സെക്സില്‍ താല്‍പര്യം കുറയ്ക്കാന്‍ കാരണമാകുന്നതായി വിദ​ഗ്ധര്‍ പറയുന്നു. ആര്‍ത്തവവിരാമത്തോടടുക്കുന്ന സ്ത്രീകള്‍ക്ക് യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുന്നത് പലപ്പോഴും സെക്സ് വേദനാജനകമാകാന്‍ കാരണമാകും.

മോശം ആരോഗ്യാവസ്ഥയും പങ്കാളിയുമായുള്ള മാനസിക അടുപ്പക്കുറവുമാണ് സ്ത്രീകളില്‍ ലൈംഗിക താല്‍പര്യം കുറയാന്‍ കാരണമാകുന്നതായി അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു.

സന്ധിവാതം, കാന്‍സര്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ന്യൂറോളജിക്കല്‍ രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ രോ​ഗങ്ങള്‍ ലെെം​ഗിക ആരോ​ഗ്യത്തെ ബാധിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക