തൃശ്ശൂര്‍: ഓണ്‍ലൈന്‍ ക്ലാസില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതായി പരാതി. അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ ഓണ്‍ലൈന്‍ ക്ലാസിലാണ് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്തു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഹിന്ദി ക്ലാസിലാണ് വീഡിയോ പ്രദര്‍ശനമുണ്ടായത്.

സാധാരണ ദിവസങ്ങളില്‍ ഗൂഗിള്‍ ക്ലാസ്‌റൂം എന്ന ആപ്ലിക്കേഷനിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ പഠനത്തില്‍ പിന്നോട്ട് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ ആഴ്ച ഗൂഗിള്‍ മീറ്റ് വഴി സ്‌പെഷ്യല്‍ ക്ലാസ് നടത്തിയിരുന്നു. ഈ സമയത്താണ് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ക്ലാസിനായുളള ഗൂഗിള്‍ മീറ്റ് ലിങ്ക് കൈക്കലാക്കിയവരാണ് സംഭവത്തിന് പിന്നിലെന്ന് പ്രിന്‍സിപ്പാള്‍ ഡോ. സലില്‍ ഹസന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക