കൊച്ചി: ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാന്റെ അറിവും അനുമതിയും ഇല്ലാതെ കേരള ഘടകം സംസ്ഥാന പ്രസിഡന്റിനെ മാറ്റിയത് വിവാദമായി. ഡോ.എസ്.എസ്. ലാലിനെ മാറ്റി ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി എസ്. ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡന്റാക്കി നിയമിച്ചാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ ശശി തരൂര്‍ ഉടക്കിട്ടതോടെ സുധാകരന് ഉത്തരവ് പിന്‍വലിക്കേണ്ടി വന്നു.

ഇക്കാര്യത്തില്‍ തരൂരിന്റെ ട്വീറ്റ് കൂടി വന്നതോടെ സംഗതി ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സ്ഥിതിയായി. ‘ഞാന്‍ കെപിസിസി പ്രസിഡന്റിനോട് ഈ വിഷയത്തില്‍ ഉണ്ടായ ആശയക്കുഴപ്പത്തെ കുറിച്ച്‌ സംസാരിച്ചു. പ്രൊഫഷണല്‍ കോണ്‍ഗ്രസ് സ്‌റ്റേറ്റ് പ്രസിഡന്റായി പുതിയതായി നിയമിതനായ വ്യക്തി പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ അംഗം പോലും അല്ല. നിലവില്‍ ഒരു സംസ്ഥാന പ്രസിഡന്റ് ഉണ്ട്. ഡോ.എസ്.എസ്.ലാല്‍. തെറ്റ് തിരുത്തും’-തരൂര്‍ ട്വീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ, ഉത്തരവ് പിന്‍വലിക്കേണ്ടി വന്നു. കെപിസിസി പ്രസിഡന്റിന് പ്രഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം പ്രസിഡന്റിനെ നിയമിക്കാമെങ്കിലും ദേശീയ അധ്യക്ഷന്റെ അനുമതി ആവശ്യമുണ്ട്. എസ്.എസ്. ലാലിനെതിരെയുള്ള കരുനീക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസില്‍ ഒരു വിഭാഗം നടത്തിയ നിയമനമാണ് പ്രസിഡന്റിനു പിന്‍വലിക്കേണ്ടി വന്നത്. നിയമന ഉത്തരവു പുറപ്പെടുവിച്ചതോടെ ശശി തരൂര്‍ തന്നെ അറിയിക്കാതെ നടത്തിയ നിയമനത്തിനെതിരെ രംഗത്തു വരികയായിരുന്നു. ഇതോടെ വി എസ്. ചന്ദ്രശേഖരന്റെ നിയമനം സാങ്കേതിക കാരണങ്ങളാല്‍ മരവിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് വാര്‍ത്താ കുറിപ്പ് ഇറക്കി.

യുവാക്കളെ പ്രത്യേകിച്ച്‌ പ്രൊഫഷണല്‍ രംഗത്തുള്ളവരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാനും,അതുവഴി പുതിയ മുഖം നല്‍കാനുമാണ് രാഹുല്‍ ഗാന്ധി മുന്‍കൈ എടുത്ത് പ്രൊഫഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി ശശി തരൂര്‍ ദേശീയ അദ്ധ്യക്ഷനായി രൂപീകരിച്ച പ്രൊഫഷണല്‍ കോണ്‍ഗ്രസ് വിവിധ പരിപാടികള്‍ ഏറ്റെടുത്ത് നടത്തി വരുന്നു.

രാജ്യത്ത് അരാഷ്ട്രീയവല്‍കരണം പ്രബലമാവുകയും, പരമ്ബരാഗത രാഷ്ട്രീയത്തോട് ചെറുപ്പക്കാര്‍ക്ക് മടുപ്പ് തോന്നുകയും ചെയ്യുന്ന കാലത്ത് തികച്ചും പ്രൊഫഷണലുകളായവരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യമിട്ടാണ് രാഹുല്‍ ഗാന്ധി പ്രൊഫഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. ഡോക്ടര്‍,എഞ്ചിനീയര്‍,അഭിഭാഷകന്‍,ഐടി എഞ്ചിനീയര്‍ എന്നിങ്ങനെയുള്ള പ്രൊഫഷണലുകളുടെ രാഷ്ട്രീയത്തെ കുറിച്ചും ദേശീയ പ്രശ്നങ്ങളിലുമുള്ള കാഴ്ചപ്പാടുകള്‍ തിരിച്ചറിയുന്ന സാമൂഹിക-രാഷ്ട്രീയ ഫോറമാണ് ലക്ഷ്യമിടുന്നത്.

ഇവരില്‍ സജീവ രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ളവരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാറുണ്ട്യ പ്രൊഫഷണലുകള്‍ക്ക് ഓണ്‍ലൈന്‍ അംഗത്വമാണ് നല്‍കുന്നത്. കേരളം ഉപയോഗിക്കാതെ പോവുന്ന പ്രതിഭകളെ കണ്ടെത്തി രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് സംസ്ഥാന അദ്ധ്യക്ഷന്റെ ദൗത്യം.

പ്രൊഫഷണല്‍ വൈദഗ്ധ്യമുള്ള വ്യക്തികളിലൂടെ രാഷ്രീയത്തിനുതന്നെ പുതിയ ശൈലി നല്‍കയിരിക്കുകയാണ് രാഹുല്‍. ഹിന്ദു രാഷ്ട്രീയത്തോട് അനുഭാവമുള്ള ഐ.ടി പ്രൊഫഷനലുകളെ ബിജെപി സൈബര്‍ ക്യാമ്ബയിന് വേണ്ടി ഉപയോഗിക്കുന്നത് പോലെ കോണ്‍ഗ്രസില്‍ പ്രൊഫഷണലുകളെ ഒന്നിച്ച്‌ അടുപ്പിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ തന്ത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക