കോഴിക്കോട് കടമേരിയില്‍ വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം നടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ഷമീം മഹ്ദി ആണ് നാദാപുരം പൊലീസിന്റെ പിടിയിലായത്. ആക്രമണത്തിന് പിന്നാലെ പൊലീസിനെതിരെ ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഉര്‍ജിതമാക്കി.

മയക്ക് മരുന്ന് കേസ് പ്രതിയുടെ വീട് കയറി അക്രമണം നടത്തിയ ഗുണ്ടാ സംഘത്തിലെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കക്കാടുള്ള ബന്ധു വീട്ടില്‍ നിന്നാണ് ഷമീമിനെ പിടികൂടിയത്. കണ്ണൂര്‍ ജില്ലയില്‍ 30 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. കടമെരിയിലെ ആക്രമണത്തിന് പിന്നാലെ നാദാപുരം എസ്‌ഐക്കെതിരെ ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണിയും മുഴക്കിയിരുന്നു. നാദാപുരം പോലീസ് കണ്ണൂര്‍ സിറ്റി പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ മുതല്‍ നടത്തിയ തിരച്ചിലിലാണ് ഷമീം പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാറാത്ത് സ്വദേശി ഫഹദിനെ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ പിടികൂടിയിരുന്നു. കേസില്‍ ആറു പേരെ കൂടി കണ്ടെത്താനുണ്ട്. കടമേരി സ്വദേശി നിയാസിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി എട്ടംഗ ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. നിയാസ് മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക