കൊച്ചി: അഭിനയത്രിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന്‍ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പൊന്നേത്ത് അമ്ബലം ട്രസ്റ്റിയായിരുന്നു. ഭാര്യ ഉമാദേവി, മക്കള്‍: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. മരുമക്കള്‍: അരുണ്‍കുമാര്‍, സഞ്ജയ്.

തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ദിവ്യ ഉണ്ണി. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, മുകേഷ്, ദിലീപ് തുടങ്ങിയ താരങ്ങളുടെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി താരം തിളങ്ങി. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന ദിവ്യ നൃത്തവേദികളില്‍ ഇപ്പോഴും സജീവമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക