പത്തനംതിട്ട: ജില്ലയിലെ മൗണ്ട് സിയോണ്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഭക്ഷ്യവിഷബാധ. ഇതിനെ തുടര്‍ന്ന് മുപ്പതിലധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഭക്ഷ്യവിഷബാധയുണ്ടായ 19 കുട്ടികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. കൂടാതെ മുത്തൂറ്റ് ആശുപത്രിയില്‍ 15 പേരും ചികിത്സയിലുണ്ട്. കുട്ടികള്‍ക്ക് എങ്ങനെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് അറിയാന്‍ അധികൃതര്‍ പരിശോധന ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക