വൈപ്പിന്‍: അമ്മയും മക്കളും ഉള്‍പ്പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി.അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറക്കല്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക റീത്ത (80) യെ ആണ് ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മക്കളായ ഞാറക്കല്‍ സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക ജെസി (49), സഹോദരന്‍ ജോസ് (51) എന്നിവരാണ് മരിച്ചത്.പരേതനായ ഞാറക്കല്‍ പള്ളിക്ക് കിഴക്ക് നാലാം വാര്‍ഡില്‍ ന്യൂറോഡില്‍ മൂക്കുങ്കല്‍ വര്‍ഗീസ് ആണ് പിതാവ്. രണ്ട് ദിവസമായി വീട്ടില്‍ നിന്ന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്ബര്‍ എപി ലാലു ഞാറക്കല്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന നിലയില്‍ മൂന്നുപേരെയും കണ്ടെത്തിയത്.

വാതില്‍ പൊളിച്ച്‌ അകത്ത് കയറിയ പൊലീസ് ജോസിനെയും ജെസിയെയും ഒരുമുറിയിലും അമ്മ റീത്തയെ മറ്റൊരു മുറിയിലും കണ്ടെത്തുകയായിരുന്നു. മക്കള്‍ ഇരുവരു മരിച്ചിരുന്നുവെങ്കിലും അമ്മ റീത്തയ്ക്ക് ജീവനുണ്ടായിരുന്നു. ജോസിന്റെയും ജെസിയുടെയും കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കിട്ടിട്ടുണ്ടായിരുന്നു. മൂവരും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക