തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.

https://www.facebook.com/eric.marcil.165/videos/4501880076571866/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആശുപത്രിയിലെ പഴയ മോര്‍ച്ചറിക്ക് സമീപമുള്ള ഗേറ്റിലൂടെ യുവാവ് അകത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഇത് അനുവദിച്ചില്ല. തുടര്‍ന്ന് ഉന്തും തള്ളും വാക്കു തര്‍ക്കവുമുണ്ടായി. കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെത്തി യുവാവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. യുവാവിനെ അകത്തുകയറ്റി ഗേറ്റ് അടച്ച്‌ മര്‍ദ്ദനം തുടര്‍ന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇന്നലെയും തന്നെ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നുവെന്നും അത് പൊലീസില്‍ പരാതിപ്പെട്ടതിന് ഇന്ന് വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതിയില്‍ പറയുന്നു. യുവാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക