കൊച്ചി: സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ യു.ഡി.എഫ് സമ്മതിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പദ്ധതിക്ക് സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങള്‍ വന്‍തോതില്‍ ചൂഷണം ചെയ്യേണ്ടി വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേക്കുറിച്ച്‌ സര്‍ക്കാരിനോട് പ്രതിപക്ഷം ചോദിച്ച ചോദ്യത്തിന് ഒരു ഉത്തരം പോലും നല്‍കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. കടം പെരുകുന്നതിനിടെ കെ റെയില്‍ പദ്ധതി അനാവശ്യമാണ്. വന്‍തുക ചെലവിടുന്ന പദ്ധതികളോട് സര്‍ക്കാരിന് പ്രത്യേക താത്പര്യമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന യു.ഡി.എഫ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ മരം മുറിയിലും സംസ്ഥാന സര്‍ക്കാര്‍ ഉരുണ്ട് കളിക്കുകയാണ്. മന്ത്രിമാര്‍ അറിയാതെ മരംമുറിക്ക് അനുവാദം നല്‍കിയതില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും മുല്ലപ്പെരിയാര്‍ ഡാം കേസില്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരായാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക