തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ച്‌ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ രംഗത്ത്. മരക്കാര്‍ സിനിമയുടെ ഒ.ടി.ടി റിലീസ് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ കുത്തകകള്‍ക്ക് മാത്രമാണ് ലാഭമുണ്ടാക്കുന്നതന്നും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സര്‍ക്കാരിനും വലിയ ലാഭമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരയ്ക്കാര്‍ ഒടിടിയില്‍ പോകുന്ന വിഷയം ഉണ്ടായപ്പോള്‍ താനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വഴി വിഷയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് ചിത്രം തിയെറ്ററില്‍ എത്തിയത്. പെരിന്തല്‍മണ്ണ എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയ സ്റ്റുഡിയോസൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഒ.ടി.ടി എന്നത് കുത്തകകളുടെ കൈയ്യിലാണ്.

അതില്‍ നിന്നും ഒരു രൂപപോലും സര്‍ക്കാരിന് കിട്ടില്ല. സിനിമ ഇന്‍ഡസ്ട്രി നശിച്ച്‌ കഴിഞ്ഞാല്‍ ഒ.ടി.ടി പിന്നെ റേറ്റ് കുറക്കും. തിയേറ്ററുകള്‍ നശിച്ച്‌ കഴിഞ്ഞാല്‍ പിന്നെ ഈ റേറ്റൊന്നും ഓഫര്‍ ചെയ്യില്ല. മോഹന്‍ലാല്‍ ഒരു ഫൂളാണ്. മോഹന്‍ലാലാണ് മലയാള സിനിമയെ നശിപ്പിച്ചത്,’ ഗഫൂര്‍ പറയുന്നു. ഒരു സിനിമ അല്ല നാലു സിനിമ ഒക്കെ ആണ് അപ്പം ചുട്ടത് പോലെ ഇറക്കുന്നത്. 15 ദിവസം കൊണ്ട് ജിത്തു ജോസഫ് സിനിമ പിന്നീട് ഷാജി കൈലാസ് സിനിമ എന്നിങ്ങനെയാണെന്നും ഫസല്‍.മലയാള സിനിമ ഇന്‍ഡസ്ട്രിയെ മരക്കാര്‍ നശിപ്പിച്ചു എന്ന ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കണ്ടതോടെ ഒ.ടി.ടി വേണ്ട തിയേറ്റര്‍ റിലീസ് മതിയെന്ന് തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിദ്യാര്‍ഥി നില്‍ക്കും പോലെയാണ് പിണറായിയുടെ മുന്നില്‍ മോഹന്‍ലാല്‍ നിന്നത്. മുറിയില്‍ എന്തെന്ന് നടന്നെന്ന് അറിയില്ലെന്നും ഫസല്‍ ഗഫൂര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക