ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച്‌​ ബോളിവുഡ്​ നടി കങ്കണ റണാവത്ത്​.ഇന്‍സ്റ്റഗ്രാം സ്​റ്റോറീസിലൂടെയും ട്വിറ്ററിലൂടേയുമാണ്​ ​ കങ്കണ വിഷയത്തിലെ പ്രതികരണം അറിയിച്ചത്​.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം ദുഃഖവും അപമാനവുമുണ്ടാക്കുന്നതാണെന്ന്​ കങ്കണ ട്വിറ്ററില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ലമെന്‍റിന്​ പകരം തെരുവുകളിലുള്ള ജനങ്ങള്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതും ഒരു ജിഹാദി രാഷ്​ട്രമായി മാറും. അങ്ങനെ മാറണമെന്ന്​ ആഗ്രഹിക്കുന്നവര്‍ക്ക്​ അഭിനന്ദനങ്ങള്‍ അറിയിക്കുകയാണെന്ന്​ കങ്കണ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്‍റെ മനസാക്ഷി ഗാഢനിദ്രയിലായിരിക്കു​േമ്ബാള്‍ ലാത്തി മാത്രമാണ്​ ഏക പരിഹാരം. ഏകാധിപത്യം മാത്രമാണ്​ ഏറ്റവും നല്ല തീരുമാനമെന്ന്​ കങ്കണ ഇന്‍സ്റ്റഗ്രാം സ്​റ്റോറീസില്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക