ചാണകത്തിന്റെ ഗുണമേന്‍മ വിവരിച്ച്‌ ഒരു ഡോക്ടര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഡോ. മനോജ് മിത്തലാണ് ചാണകം കഴിച്ചുകൊണ്ടാണ് ഇത് വിവരിക്കുന്നത്. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയാണ് ഇയാള്‍. എംബിബിഎസ്, എംഡി ബിരുദങ്ങളുള്ള ശിശുരോഗവിദഗ്ധനെന്നാണ് ഇയാളുടെ ട്വിറ്റര്‍ പ്രൊഫൈലിലെ വിവരണം.

ചാണകം കഴിച്ചുകൊണ്ടുള്ള വിഡിയോ ആണ് ഇയാള്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യം ഇയാള്‍ നിലത്ത് നിന്ന് ചാണകം എടുക്കുന്നു. പിന്നീട് ഇത് വായിലേക്ക് ഇടുന്നു. വളരെ ആസ്വദിച്ച്‌ അത് കഴിക്കുന്നു. ചാണകം കഴിക്കുന്നതും ഗോമൂത്രം കുടിക്കുന്നതും രോഗത്തെ അകറ്റി നിര്‍ത്തുമെന്നും സ്ത്രീകള്‍ ചാണകം കഴിച്ചാല്‍ സിസേറിയന്‍ വേണ്ടി വരില്ലെന്നും സുഖപ്രസവം നടക്കുമെന്നും ഇയാള്‍ പറയുന്നു. ‘ചാണകം കഴിച്ചാല്‍ മനസ്സും ശരീരവും ശുദ്ധമാകും. ആത്മാവ് ശുദ്ധീകരിക്കും. നമ്മുടെ ശരീരത്തിനുള്ളില്‍ അത് പ്രവേശിച്ച്‌ കഴിയുമ്ബോള്‍ ശരീരം ശുദ്ധീകരിക്കും’. ഇയാള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക