നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് പശ്ചാത്തലത്തിൽ ഇന്നലെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് കെ സുധാകരൻ കെപിസിസിയുടെ പുതിയ അധ്യക്ഷൻ ആയി നിയമിച്ചത്. കെപിസിസി അധ്യക്ഷ നിയമനത്തിന് ഒപ്പം തന്നെ മൂന്ന് വർക്കിംഗ് പ്രസിഡണ്ടുമാരെയും പാർട്ടി നിയമിച്ചിരുന്നു. ടി സിദ്ദീഖ്, പി ടി തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സംസ്ഥാന വർക്കിങ് പ്രസിഡൻറുമാർ.

എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് കെപിസിസി അധ്യക്ഷ നിയമനത്തിൻറെ ഉത്തരവ് എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉത്തരവിലെ തീയതിയാണ്. ഇന്നലെ ജൂൺ മാസം എട്ടാം തീയതി ആയിരുന്നു. എന്നാൽ ഇന്നലെ ഇറങ്ങിയ ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി മെയ് 8, 2021 എന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
Appointment order for KPCC President

പാർട്ടി സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്. തീയതിയെ ചൊല്ലി പല പ്രചരണങ്ങളും നടക്കുന്നുണ്ട്. സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കളെ അവഗണിച്ച് ഹൈക്കമാൻഡ് നേരത്തെ തന്നെ കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിൽ നിയമിക്കാൻ തീരുമാനമെടുത്തിരുന്നു എന്നാണ് പുറത്തുവന്നിരുന്നു വാർത്തകൾ. സംസ്ഥാന നേതൃത്വത്തെ അഭിനയിപ്പിക്കുവാൻ താരിഖ് അൻവർ കേരളത്തിൽ എത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അതിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനം.

എന്നാൽ കേരളത്തിൽ എത്തിയ താരിഖ് അൻവറിനോട് പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ള ആളുകൾ സഹകരിച്ചില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരു അഭിപ്രായവും രേഖപ്പെടുത്താതെ ഇരിക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ താരിഖ് അൻവറിനോട് പൊട്ടിത്തെറിച്ചു എന്നും വാർത്തകളുണ്ടായിരുന്നു. അവസാന നിമിഷം വരെ കൊടിക്കുന്നിൽ സുരേഷ് പി ടി തോമസ് എന്നീ നേതാക്കളുടെ പേര് ഉയർത്തി ഗ്രൂപ്പ് മാനേജർമാർ സുധാകരൻ കെപിസിസി അധ്യക്ഷൻ ആകുന്നത് തടയുവാനും ശ്രമിച്ചിരുന്നു.

ഈയൊരു പശ്ചാത്തലത്തിലാണ് നിയമന ഉത്തരവിലെ തീയതി ചർച്ചാവിഷയമാകുന്നത്. ഹൈക്കമാൻഡ് നേരത്തെ തന്നെ ഉത്തരവിറക്കിയതാണ് എന്ന നിലയിലാണ് ചിലർ ഇതിനെ വ്യാഖ്യാനിക്കുന്നത്. എന്നാൽ ഉത്തരവ് പുറത്തിറക്കിയപ്പോൾ ഉണ്ടായ ഒരു ക്ലറിക്കൽ മിസ്റ്റേക്ക് മാത്രമാണ് തീയതിയിലെ വ്യത്യാസം എന്ന് കെ സി വേണുഗോപാലിനോട് അടുത്ത കേന്ദ്രങ്ങൾ വ്യക്തത വരുത്തുന്നു. ജൂൺ മാസം എട്ടാം തീയതി എന്നതിനുപകരം മെയ്മാസം എട്ടാം തീയതി എന്ന് ഉത്തരവ് ടൈപ്പ് ചെയ്തപ്പോൾ മാറിപ്പോയതാണ് എന്നത് തന്നെയാണ് ഇതിലെ വാസ്തവം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക