ആലപ്പുഴ: ശബരിമല ദര്‍ശനത്തിനായി ചെങ്ങന്നൂരിലെത്തിയ യുവതി തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ശബരിമലയ്ക്കു പോകണമെന്ന ആവശ്യവുമായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പമ്ബ ബസിനുള്ളില്‍ ക്കയറുകയായിരുന്നു യുവതി.തീര്‍ഥാടകരുടെ പ്രതിഷേധത്തത്തുടര്‍ന്ന് ഇവര്‍ ബസില്‍നിന്നിറങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെങ്ങന്നൂര്‍ പോലീസെത്തി സംസാരിച്ചപ്പോള്‍ നാട്ടിലേക്കു മടങ്ങാമെന്നു യുവതി അറിയിച്ചു. കൊല്ലം സ്വദേശിനിയാണെന്നു പറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലര്‍ത്തിയാണു സംസാരിച്ചതെന്ന് പൊലീസ് പറഞ്ഞു.കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡിലെത്തിച്ച ഇവര്‍ പിന്നീട് തിരുവനന്തപുരം ബസില്‍ ഇവര്‍ കയറിപ്പോയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക