കോവിഡ് ചികിത്സയില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മുറികളുടെ വാടക ഉടമകള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. എന്നാല്‍, വാര്‍ഡിലും ഐസിയുവിലും ചികിത്സയില്‍ കഴിയുന്ന ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്ന് സര്‍ക്കാര്‍ നിരക്ക് മാത്രമേ ഈടാക്കാവൂവെന്നും നിര്‍ദേശമുണ്ട്. അതേസമയം, ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരായ ലാബ് ഉടമകളുടെ ഹരജി ഹൈക്കോടതി തള്ളി.

സ്വകാര്യ ആശുപത്രികളുടെ കൊവിഡ് ചികിത്സാനിരക്ക് ഏകീകരിച്ച ഉത്തരവില്‍ മുറിവാടക സംബന്ധിച്ച്‌ വ്യക്തതയുണ്ടായിരുന്നില്ല. മുറികളുടെ നിരക്ക് ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്നാണ് പുതിയ ഉത്തരവിലുള്ളത്. വാടകത്തുക എത്രത്തോളം ഈടാക്കാമെന്നത് സംബന്ധിച്ച്‌ ഉത്തരവില്‍ വ്യക്തതയില്ല. നിരക്ക് പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ആരോഗ്യ സുരക്ഷാ പദ്ധതിയായ ‘കാസ്പ്’ കാര്‍ഡുള്ളവര്‍ക്കും സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവര്‍ക്കും ഉത്തരവ് ബാധകമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാര്‍ഡ്, ഐസിയു വെന്റിലേറ്റര്‍ എന്നിവിടങ്ങളില്‍ ചികിത്സ തേടുന്നവര്‍ക്ക് സര്‍ക്കാര്‍ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് നിര്‍ദേശമുണ്ട്. നേരത്തെ ഗുരുതര അസുഖങ്ങളുള്ളവര്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുമ്ബോഴും സര്‍ക്കാര്‍ നിരക്കേ ഈടാക്കാവൂവെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. അതേസമയം, ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരേ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. നിരക്ക് കുറച്ച ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക