കോഴിക്കോട്: ജില്ലയില്‍ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കണക്കില്‍ പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് ആധാരമെഴുത്തുകാരാണ് പണം എത്തിച്ചു നല്‍കുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കക്കോടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 1.84 ലക്ഷം രൂപയും മുക്കത്തെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 10910 രൂപയും ചാത്തമംഗലത്തെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 3770 രൂപയും കണക്കില്‍ പെടാത്ത ഇനത്തില്‍ പിടിച്ചെടുത്തു. മുക്കത്ത് പിടികൂടിയ തുക ആധാരം എഴുത്തുകാരന്‍ കൊണ്ടുവന്നതായിരുന്നു.വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത് വിജിലന്‍സ് നോര്‍ത്ത് റേഞ്ച് എസ്.പി പി.സി. സജീവന്റെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക