സർക്കാർ ജീവനക്കാരന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ കണക്കിൽ പെടാത്ത 85 ലക്ഷം രൂപ കണ്ടെത്തി. മധ്യപ്രദേശിലാണ് സംഭവം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന്റെ വസതിയിലാണ് റെയ്ഡ് നടന്നത്

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായി സേവനമനുഷ്ഠിക്കുന്ന ഹീറോ കേശവാനിയുടെ വീട്ടിൽ രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടന്നത്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് ഉണ്ടെന്നറിഞ്ഞതിനെ തുടർന്ന് മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് റെയ്ഡ് നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

റെയ്ഡ് നടത്താൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിപ്പോൾ കേശവാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനാൽ ഇയാളിൽ നിന്ന് മൊഴിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. 4000 രൂപയ്ക്ക് ജോലിക്ക് ചേർന്ന അയാൾ ഇപ്പോൾ അൻപതിനായിരം രൂപയാണ് മാസശമ്പളം വാങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക