മലപ്പുറം: മതിയായ രേഖകളില്ലാതെ ആഢംഭര കാറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടി 56 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്(37), വാഴപൊയില്‍ ഷബീര്‍ അലി(38) എന്നിവരെയാണ് നിലമ്ബൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജില്ലാ പൊലീസ് മേധാവി എസ്..സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്ബൂര്‍ ഡി.വൈ.എസ്‌പി: സാജു.കെ. അബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം ഇന്നു രാവിലെ 09.00 മണിയോടെ നിലമ്ബൂര്‍ പൊലീസ് സ്റ്റേഷന് മുന്‍വശം നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്. കാറിലെ രഹസ്യ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്. സീറ്റിന് താഴേയാണ് വലിയ രഹസ്യ അറയുണ്ടാക്കി പണം ഒളിപ്പിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ല വഴി വ്യാപകമായി കുഴല്‍പണം കടത്തുന്നുണ്ട് എന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പണത്തിന്റെ ഉറവിടം സംബന്ധിച്ച്‌ അന്വേഷണം ശക്തമാക്കും. കസ്റ്റഡിയില്‍ എടുത്ത പണവും കാറും കോടതിയില്‍ ഹാജരാക്കും. ഇതു സംബന്ധിച്ച്‌ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും, ആദായ നികുതി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കും.

കഴിഞ്ഞ ദിവസങ്ങളില്‍ പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, വാളാഞ്ചേരി , മലപ്പുറം സ്റ്റേഷനുകളിലും കുഴല്‍പണം പിടിച്ചെടുത്തിരുന്നു. എഎസ്‌ഐക അന്‍വര്‍ സാദത്ത്, റെനി ഫിലിപ്പ്, റിയാസ്, ജിനാസ് ബക്കര്‍ , വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക