കോട്ടയം : കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പ് ആര്‍പ്പൂക്കര നവജീവനിലും ഇല്ല. ചാക്കോ വധക്കേസ് പ്രതി സുകുമാര കുറുപ്പ് വയോധികരുടെയും അനാഥരുടെയും സംരക്ഷണ കേന്ദ്രമായ നവജീവനില്‍ ഉണ്ടെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന 62 കാരനായ അന്തേവാസി കുറുപ്പാണെന്ന അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സംഘം അന്വേഷണത്തിന് എത്തി. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് അത് സുകുമാര കുറുപ്പ് അല്ലെന്ന് സ്ഥിരീകരിച്ചത്. 2017 ല്‍ ലക്‌നൗവില്‍ നിന്നെത്തിയ 62 കാരനായിരുന്നു നവജീവനില്‍ ഉണ്ടായിരുന്നത്. അടൂര്‍ പന്നിവിഴ സ്വദേശിയാാണ്. വ്യോമസേനയിലാണ് ജോലി ചെയ്തിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തി.

രോഗമുക്തനായതോടെ ആളെ നവജീവന്‍ ഏറ്റെടുത്തുവെന്ന് മാനേജിംഗ് ട്രസ്റ്റി പി യു തോമസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ കാണാന്‍ എത്താറുണ്ടെന്നും പി യു തോമസ് വ്യക്തമാക്കി.1984 ലാണ് ചാക്കോ എന്ന ചലച്ചിത്രവിതരണ കമ്ബനി ജീവനക്കാരനെ കുറുപ്പ് കൊലപ്പെടുത്തിയത്. താനാണു മരിച്ചതെന്നു തെറ്റിദ്ധരിപ്പിച്ച്‌ ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്ബനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് പണമായി മുപ്പതുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക