ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ, കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപ കണ്ടെടുത്തു. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. വീടിനു സമീപത്തെ മരത്തിന് മുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

മൈസൂരു പൂത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശോക് കുമാര്‍ റായിയുടെ സഹോദരന്‍ സുബ്രഹ്മണ്യ റായിയുടെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. മരത്തിന്റെ മുകളില്‍ ചാക്കില്‍ കെട്ടി വച്ച നിലയില്‍ ആയിരുന്നു പണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ വിവിധ ഏജന്‍സികള്‍ ഇതുവരെ 110 കോടി രൂപ പിടിച്ചെടുത്തുവെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഇലക്ഷന്‍ കമ്മിഷനും പൊലീസും വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക