ഇറാന്‍: അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 27 കാരനും 33 കാരിയ്ക്കും വധശിക്ഷ വിധിച്ച്‌ ഇറാനിയന്‍ കോടതി. യുവാവിന്റെ ഭാര്യാ പിതാവ് മാപ്പ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുവര്‍ക്കും വധശിക്ഷ ഉറപ്പായത്. യുവാവിന്റെ ഭാര്യ ഇരുവര്‍ക്കും മാപ്പ് നല്‍കുകയും അവരെ മരണശിക്ഷയില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും ഭാര്യാ പിതാവിന്റെ പിടിവാശിയായിരുന്നു ഇരുവരെയും വധശിക്ഷയിലേക്കെത്തിച്ചത്.

ഇറാനിലെ നിയമമനുസരിച്ച്‌ എത്ര വലിയ കുറ്റകൃത്യം ചെയ്താലും ഇരയുടെ കുടുംബം ക്ഷമിച്ചാല്‍ വധ ശിക്ഷ ഒഴിവാക്കി വെറുതെ വിടുകയോ അല്ലെങ്കില്‍ ജയില്‍ ശിക്ഷയായി കുറയ്ക്കുകയോ ചെയ്യാം. 1979 മുതല്‍ ഇറാനില്‍ നില്‍ക്കുന്ന ശരിയത്ത് നിയമത്തിന്റെ വ്യാഖ്യാനമനുസരിച്ച്‌ അവിഹിതബന്ധം നടത്തി പിടിയിലായവരെ കല്ലെറിഞ്ഞു കൊല്ലുക എന്നതാണ് ശിക്ഷാവിധി. എന്നാല്‍, 2013-ല്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തി, മറ്റൊരു വിധത്തില്‍ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള അധികാരം ജഡ്ജിമാര്‍ക്ക് നല്‍കി. സാധാരണയായി തൂക്കിക്കൊല്ലുകയാണ് ഇപ്പോഴത്തെ പതിവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക