തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ആരാധകവൃന്ദം ‘കെ.എസ്.ബ്രിഗേഡിന്’ ഫാഷിസ്റ്റ് സ്വഭാവമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരന്‍. കെപിസിസി അധ്യക്ഷന് ചേര്‍ന്നതല്ല കെ.എസ്.ബ്രിഗേഡിന്റെ പ്രവര്‍ത്തനരീതി. സുധാകരനെ എതിര്‍ക്കുന്നവരെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിഴലിനോട് യുദ്ധം ചെയ്യുന്നയാളാണെന്ന സുധാകരന്റെ പരാമര്‍ശത്തെ സുധീരന്‍ വിമർശിച്ചു. തന്റെ യുദ്ധം നിഴലിനോടല്ല. മുഖത്തു നോക്കി സംസാരിക്കുന്നതാണ് രീതി. ആരോടും വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞ സുധാകരന്‍തന്നെ അതു ലംഘിച്ചു. മുന്‍ഗാമികള്‍ക്കെതിരായ വിമര്‍ശനം കസേരയുടെ അന്തസ്സിന് ചേരാത്തതാണ്. സുധാകരന്‍റെ ശൈലി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പോലും ഗുണകരമല്ലെന്നും സുധീരന്‍ പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുധീരൻ സുധാകരനെതിരെ ആഞ്ഞടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക