കോട്ടയം: നീലിമംഗലത്തിന് പിന്നാലെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലും വാഹനാപകടം. ഞായറാഴ്ച ഉച്ചയ്ക്ക് 12.15 നായിരുന്നു അപകടം. കുമാരനല്ലൂർ ഭാഗത്തു നിന്നും എത്തിയ സ്‌കോർപ്പിയോ കാർ , മറ്റൊരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് നിയന്ത്രണം വിട്ട ശേഷം മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരിയായ വീട്ടമ്മയെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമാരനല്ലൂർ ഭാഗത്തു നിന്നും എത്തിയ സ്‌കോർപ്പിയോ കാറാണ് നിയന്ത്രണം വിട്ട ശേഷം, മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശം പൂർണമായും തകർന്നിട്ടുണ്ട്. ഈ കാറിൽ ഇടിച്ച ശേഷം തെന്നിമാറിയ സ്‌കോർപ്പിയോ സമീപത്ത് നിർമ്മാണത്തിലിരുന്ന ഫ്‌ളാറ്റിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ സ്‌കോർപ്പിയോയുടെ മുൻ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. ഗാന്ധിനഗർ പൊലീസും കൺട്രോൾ റൂം സംഘവും സ്ഥലത്ത് എത്തിയാണ് ഗതാഗത തടസം പരിഹരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക