കോട്ടയം: തൊട്ടാൽ പൊള്ളുന്ന വിലയിൽ ഞെട്ടി ഹോട്ടൽ മേഖല. അടിയ്ക്കടി പൊള്ളിക്കുന്ന പാചക വാതക വില വർദ്ധനവിനും, അവശ്യ സാധന വിലയ്ക്കും, നിലം പരിശാക്കുന്ന ഇന്ധന വില വർദ്ധനവിനും എതിരെയാണ് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സമരം നടത്തുന്നത്.

അതിജീവന സമരത്തിന്റെ ഭാഗമായി നവംബർ പത്തിന് രാവിലെ പത്തു മുതൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലാണ് പ്രതിഷേധ ധർണ നടക്കുക. ശ്രീ തോമസ് ചാഴികാടൻ എം പി ധർണ ഉദ്ഘാടനം ചെയ്യും. കേറ്ററിംഗ് അസോസിയേഷൻ പ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക